ഫ്ലോറിഡ സർവകലാശാലയിൽ വെടിവയ്പ്പ്; രണ്ട് വിദ്യാർഥികൾ മരിച്ചു

വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡ സർവകലാശാലയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു. ആറുപേർക്ക് പരുക്കേറ്റു. അക്രമിയായ വിദ്യാർഥിയെ പൊലീസ് വെടിവച്ച് കീഴ്‌പ്പെടുത്തി. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
പൊലീസ് ഉദ്യോഗസ്ഥയുടെ മകനായ 20കാരനാണ് വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത്. അമ്മയുടെ തോക്കാണ് ഇയാൾ ഉപയോഗിച്ചതെന്ന് അധികൃതർ പറയുന്നു. അക്രമിയെ വെടിവച്ചാണ് പൊലീസ് കീഴ്പ്പെടുത്തിയത്.









0 comments