സംസ്‌കാര ചടങ്ങുകളും ലളിതം

വത്തിക്കാൻ സിറ്റി: ലളിതജീവിതവും തെളിഞ്ഞ ചിന്തയുംകൊണ്ട് ലോകത്തിനാകെ മാതൃകയായ ഫ്രാൻസിസ് മാർപാപ്പയുടെ മരണാനന്തര ചടങ്ങുകളും ചരിത്രമായി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഒറ്റമരപ്പെട്ടിയിലാണ് കബറടക്കിയത്. ശവക്കല്ലറയിൽ ലാറ്റിൻഭാഷയിൽ പേര് മാത്രം രേഖപ്പെടുത്തി. സെന്റ് മേരി മേജർ ബസലിക്കയിലെ കബറടക്കത്തിൽ അമ്പതോളം പേർ മാത്രമാണ് പങ്കെടുത്തത്. സംസ്‌കാരശുശ്രൂഷയുടെ ചെലവിനുള്ള പണവും അദ്ദേഹം നേരത്തേതന്നെ കരുതിവച്ചിരുന്നു. പൊതുദർശനത്തിന്റെ അവസാന ദിനത്തിൽ മാർപാപ്പക്ക് അന്തിമോപചാരം അർപ്പിക്കാൻ പതിനായിരങ്ങളാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തടിച്ചുകൂടിയത്. മൂന്ന് ദിവസം നീണ്ടുനിന്ന പൊതുദർശനത്തിനിടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഏകദേശം രണ്ടരലക്ഷം പേർ എത്തിയതായി വത്തിക്കാൻ അറിയിച്ചു.









0 comments