ചെെനയ്ക്കുമേൽ 104 ശതമാനം അധികച്ചുങ്കം ഇന്നുമുതൽ

വാഷിങ്‌ടൺ: ചെെനയിൽനിന്നുള്ള ചില ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തുന്ന 104 ശതമാനം അധികച്ചുങ്കം ബുധൻ മുതൽ പ്രാബല്യത്തിൽവരുമെന്ന് വെെറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് അറിയിച്ചു. അമേരിക്കയുടെ തീരുവ ഭീഷണിക്കെതിരെ അവസാനംവരെ പോരാടുമെന്ന് ചൈന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചെെനയിൽനിന്നുള്ള ചില ഉത്പന്നങ്ങൾക്ക് 104ശതമാനം അധികച്ചുങ്കം ബുധൻമുതൽ പ്രാബല്യത്തിൽ വരുമെന്ന് വെെറ്റഹൗസ് അറിയിച്ചത്.
ചൈന അമേരിക്കക്കെതിരെ ചുമത്തിയ 34 ശതമാനം തീരുവ പിൻവലിച്ചില്ലെങ്കിൽ 50 ശതമാനം അധികചുങ്കം ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ചൈനയുടെ പ്രതികരണം. അമേരിക്ക തുടങ്ങിവച്ച തീരുവ യുദ്ധത്തിൽ ഏതറ്റംവരെയും പോകുമെന്ന് ചൈനയുടെ വിദേശ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞിരുന്നു. ഇതോടെ ട്രംപ് തുടങ്ങിവച്ച തീരുവയുദ്ധത്തിൽ യുഎസും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായി.









0 comments