സിറിയയിലെ പള്ളിയിൽ ചാവേർ സ്‌ഫോടനം: 25 പേര്‍ കൊല്ലപ്പെട്ടു

syria-church-attack
വെബ് ഡെസ്ക്

Published on Jun 23, 2025, 11:18 AM | 1 min read

ഡമാസ്‌കസ്‌: സിറിയ ഡമാസ്‌കസിലെ പള്ളിയിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി ഉയർന്നു. നിരവധി പേർക്ക്‌ പരിക്കേറ്റു. ദ്വേലയിലെ പള്ളിയിൽ പ്രാർഥനയ്‌ക്കിടെ ഞായറാഴ്‌ചയാണ്‌ സ്‌ഫോടനമുണ്ടായത്‌. ആളുകൾക്കുനേരെ വെടിയുതിർത്തശേഷം ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഐ എസ്‌ ഭീകരരാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ സിറിയയുടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായാണ് സിറിയയില്‍ ചാവേര്‍ ആക്രമണമുണ്ടാകുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്‌ലാമിക ഭരണത്തിന് കീഴിലുളള സിറിയയില്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്നതിനിടെയാണ് ചാവേര്‍ സ്‌ഫോടനം. ആക്രമണം നടന്ന പള്ളിയില്‍നിന്നുള്ള ദൃശ്യങ്ങളും രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Home