16 തവണ പുതുവർഷം കണ്ട്‌ സുനിത വില്യംസ്‌

SUNITHA WILLIAMS
വെബ് ഡെസ്ക്

Published on Jan 02, 2025, 10:23 AM | 1 min read

കേപ്‌ കനവരെൽ > ഭൂമിയിൽ വിവിധ സമയങ്ങളിലായി ജനങ്ങൾ 2025നെ എതിരേറ്റപ്പോൾ ബഹിരാകാശ നിലയത്തിൽ സുനിത വില്യംസും കൂട്ടരും പുതുവർഷം കണ്ടത്‌ 16 വട്ടം. മണിക്കൂറിൽ ശരാശരി 28,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ബഹിരാകാശ നിലയം ഭൂമിക്കുചുറ്റും 90 മിനിറ്റുകൊണ്ട്‌ ഒരു പരിക്രമണം പൂർത്തിയാക്കും. ഭൂമിയിൽനിന്ന്‌ 400 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ബഹിരാകാശ നിലയത്തിൽനിന്ന്‌ ഇത്തരത്തിൽ ഓരോ ദിവസവും 16 സൂര്യാസ്തമനങ്ങൾ കാണാനാകും.


നിലയത്തിലുള്ള ഏഴുപേരും 16 തവണ പുതുവർഷപ്പിറവി കണ്ടെന്ന് നാസ സമൂഹമാധ്യമത്തില്‍ കുറിച്ചു.സൂര്യോദയ ചിത്രങ്ങള്‍ പങ്കുവച്ചു.

സുനിതയും നാസയുടെ ബുച്ച്‌ വിൽമോറും ബോയിങ്‌ സ്‌റ്റാർലൈനർ പേടകത്തിലെ പിഴവുകാരണം ആറുമാസത്തിലേറെയായി നിലയത്തിൽ കുടുങ്ങിയിരിക്കുകയാണ്‌. മാർച്ചിനുശേഷം മാത്രമേ ഇവരെ തിരിച്ചെത്തിക്കാനാകൂ എന്ന്‌ നാസ അടുത്തിടെ വെളിപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home