നാസയടക്കം എല്ലാവർക്കും ഉത്തരവാദിത്തമുണ്ട് : സുനിത വില്യംസും ബുച്ചും

ഹൂസ്റ്റൺ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങൾ മാസങ്ങളോളം കുടുങ്ങാനിടയായതിൽ നാസയടക്കം എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ടെന്ന് സുനിതാ വില്യംസും ബുച്ച് വിൽമോറും. എന്നാൽ ആരെയും കുറ്റപ്പെടുത്താനില്ല. അപ്രതീക്ഷിതമായി ഉണ്ടായ സാഹചര്യത്തിലാണ് നിലയത്തിൽ ഇത്രയും ദിവസം കഴിയേണ്ടിവന്നത്. ബഹിരാകാശ ദൗത്യങ്ങളിൽ ഇത്തരം സാഹചര്യങ്ങൾ ഇനിയും പ്രതീക്ഷിക്കണം. എന്നാൽ ഇതിനെ നേരിടാനുള്ള സാങ്കേതിക മികവാണ് പ്രധാനം. ഇത് വലിയ പാഠമാണ് ഒമ്പത് മാസത്തിലേറെ നീണ്ട ബഹിരാകാശ വാസം കഴിഞ്ഞെത്തിയശേഷം ആദ്യമായി
നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
ദൗത്യം നീണ്ടത് തങ്ങൾ അവസരമാക്കിമാറ്റുകയായിരുന്നു. മൈക്രോ ഗ്രാവിറ്റിയിൽ നിരവധി പരീക്ഷണ നിരീക്ഷണങ്ങൾ നടത്താനായി. നിലയത്തിനകത്തും പുറത്തും ഒട്ടേറെ അറ്റകുറ്റപണികൾ നടത്തി. കുടുംബാംഗങ്ങളുടെ പിന്തുണ, ലോകത്തിന്റെ കരുതൽ എല്ലാം കരുത്തായി. മടക്കയാത്രയിൽ ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോൾ തങ്ങളുടെ ഡ്രാഗൺ പേടകം ആടിഉലഞ്ഞിരുന്നു. നിലവിൽ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്നും ഇരുവരും വ്യക്തമാക്കി.









0 comments