ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് ഫ്ലൈറ്റ് ടെസ്റ്റിൽ പൊട്ടിത്തെറിച്ചു

spacexstarship
വെബ് ഡെസ്ക്

Published on Jan 17, 2025, 10:48 AM | 1 min read

വാഷിങ്ടൺ: ഇലോൺ മസ്കിന്റെ സ്‌പേസ് എക്സ് സ്റ്റാർഷിപ് പ്രോട്ടോടൈപ് വിക്ഷേപിച്ചു മിനിറ്റുകൾക്കുള്ളിൽ തകർന്നു. അവശിഷ്ടങ്ങളിൽ നിന്നും രക്ഷപ്പെടാൻ മെക്സിക്കൻ ഉൾക്കടലിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങൾ വഴിമാറിയാണു സഞ്ചരിച്ചത്. സ്‌പേസ് എക്‌സിന്റെ ഏഴാമത്തെ സ്റ്റാർഷിപ് പരീക്ഷണമായിരുന്നു. കമ്പനിയുടെ ഈ വർഷത്തെ ആദ്യ പരീക്ഷണവും


ശാസ്ത്ര ലോകം ആകാംക്ഷയോടെ കാത്തിരുന്ന സ്റ്റാര്‍ഷിപ്പ് ഏഴാം പരീക്ഷണത്തിന് നാടകീയ അന്ത്യമായിരുന്നു ഉണ്ടായത്. ടെക്സസിലെ സ്പേസ് എക്സിന്‍റെ ബൊക്കാ ചിക്ക വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഈസ്റ്റേണ്‍ സമയം വൈകിട്ട് 5.38നാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റ് കുതിച്ചുയര്‍ന്നത്.


ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിനു മുകളിൽ ഓറഞ്ച് നിറത്തിലുള്ള പ്രകാശഗോളങ്ങൾ ആകാശത്ത് പരന്നുകിടക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലാണ്.


സ്റ്റാർഷിപ്പിൻ്റെ സൂപ്പർ ഹെവി ബൂസ്റ്ററിൽനിന്ന് വിട്ടുമാറിയ അപ്പർ സ്റ്റേജ് ആണ് പൊട്ടിത്തെറിച്ചത്. ബൂസ്റ്റർ വിജയകരമായി താഴേക്ക് എത്തുകയും ലോഞ്ചിങ് പാഡിലെ കൂറ്റൻ 'യന്ത്രക്കൈകൾ' അതിനെ സുരക്ഷിതമായി പിടിച്ചെടുക്കുകയും ചെയ്തു.





deshabhimani section

Related News

View More
0 comments
Sort by

Home