ശ്രീലങ്കയിൽ ഹെലികോപ്റ്റർ തകർന്ന് ആറ് സൈനികർ മരിച്ചു

photo credit: X
കൊളംബോ: ശ്രീലങ്കയിൽ വെള്ളിയാഴ്ച സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറ് സായുധ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. ശ്രീലങ്കൻ വ്യോമസേനയുടെ ബെൽ 212 വിമാനം മധുരു ഒയയുടെ വടക്കൻ മധ്യ മേഖലയിലെ ജലസംഭരണിയിൽ തകർന്നുവീണതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കരസേനയുടെ പ്രത്യേക സേനാ ബ്രിഗേഡിന്റെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഹെലികോപ്റ്റർ. മരിച്ചവരിൽ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥരും നാല് പ്രത്യേക സേനാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഒമ്പതംഗ പാനലിനെ നിയോഗിച്ചതായി ശ്രീലങ്കൻ വ്യോമസേന അറിയിച്ചു.









0 comments