വെടിനിർത്തൽ ധാരണയ്ക്ക് ശേഷവും ഏറ്റുമുട്ടലുമായി ഇസ്രയേലും ഇറാനും

ടെൽ അവീവ്:വെടിനിർത്തൽ ധാരണയിൽ എത്തിയിട്ടും പരസ്പരം ആക്രമണങ്ങൾ തുടർന്ന് ഇറാനും ഇസ്രയേലും. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ആരോപിച്ച് പ്രത്യാക്രമണത്തിന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇ ക്യാറ്റ്സ് സൈന്യത്തോട് ആഹ്വാനം ചെയ്തു.
വെടിനിർത്തലിന് ശേഷം ഇസ്രായേലിന് നേരെ മിസൈലുകൾ പ്രയോഗിച്ചിട്ടില്ലെന്ന് ടെഹ്‌റാൻ വ്യക്തമാക്കി. എന്നാൽ രണ്ട് പ്രൊജക്‌ടൈലുകൾ പ്രയോഗിച്ചതായി ഐഡിഎഫ് പറഞ്ഞു. ഇവ ലക്ഷ്യത്തിന് മുൻപ് തകർത്തതായും അവകാശപ്പെട്ടു.
വടക്കൻ ഇറാനിൽ ഉണ്ടായ സ്ഫോടനത്തിൽ ഇതിനിടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. 33 പേർക്കു പരുക്കേറ്റു. ഇസ്രയേൽ ആസൂത്രണത്തിലുള്ള തീവ്രവാദ ആക്രമണമാണ് ഉണ്ടായതെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.
Related News
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കുന്നതായാണ് ഇസ്രായേല്‍ സര്‍ക്കാര്‍ അറിയിച്ചത്. ഇത് ലംഘിക്കുന്ന ഏതൊരു നടപടിയോടും പ്രതികരിക്കുമെന്ന് കൂട്ടി ചേർക്കയും ചെയ്തിട്ടുണ്ട്.
ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ കഴിഞ്ഞ ദിവസം ഖത്തറിലെ യുഎസ് താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം.
ഏതെങ്കിലും വെടിനിർത്തൽ അല്ലെങ്കിൽ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിൽ ഒരു കരാർ ഇല്ല. ടെഹ്‌റാൻ സമയം പുലർച്ചെ 4 മണിക്ക് മുമ്പ് ഇസ്രായേൽ ഭരണകൂടം ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം നിർത്തിവച്ചാൽ, അതിനുശേഷം ഞങ്ങളുടെ പ്രതികരണം തുടരാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല." എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്‌സിലെ പോസ്റ്റിൽ എഴുതിയത്.
ഇതിനിടെ ഇസ്രായേലി ആക്രമണങ്ങളിൽ ഒരു ആണവ ശാസ്ത്രജ്ഞൻ ഉൾപ്പെടെ ഒമ്പത് ഇറാനികൾ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ വാർത്ത പുറത്തു വിട്ടു. ഇസ്രായേലിലെ ബീർ ഷെവയിൽ റെസിഡൻഷ്യൽ കോംപ്ലക്സിൽ ഇറാനിയൻ മിസൈൽ പതിച്ചതിനെ തുടർന്ന് കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടു.









0 comments