'നിന്റെ രാജ്യത്തേക്ക് തിരിച്ചുപോകൂ'; യുകെയിൽ സിഖ് വനിതയ്ക്ക് പീഡനം, വംശീയ അധിക്ഷേപം

PHOTO CREDIT: X
ലണ്ടൻ: യുകെയിൽ സിഖ് വനിതയ്ക്ക് ക്രൂര പീഡനവും വംശീയ അധിക്ഷേപവും. സിഖ് വനിതയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ ശേഷം "സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ" എന്ന് ആക്രോശിച്ചാണ് അക്രമികൾ വംശീയ അധിക്ഷേപം നടത്തിയത്. യുകെയിലെ ഓൾഡ്ബറി പട്ടണത്തിലാണ് ആക്രമണം നടന്നത്. ഇന്ത്യൻ വംശജരായ പ്രവാസികൾക്കെതിരെ വംശീയ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവവും റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8:30 ഓടെ ഓൾഡ്ബറിയിലെ ടേം റോഡിന് സമീപമാണ് ആക്രമണമുണ്ടായത്. അക്രമികൾ വംശീയ പരാമർശങ്ങൾ നടത്തിയതായി ആക്രമണത്തിനിരയായ സ്ത്രീ പൊലീസിൽ അറിയിച്ചു. വംശീയ ആക്രമണമായാണ് വിഷയത്തെ കാണുന്നതെന്നും സിസിടിവി, ഫോറൻസിക് അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
ആക്രമണം ലണ്ടനിലെ സിഖ് സമൂഹത്തിനിടയിൽ രോഷത്തിനിടയാക്കിയിട്ടുണ്ട്. കരുതിക്കൂട്ടിയുള്ള വംശീയ ആക്രമണമായിട്ടാണ് കാണുന്നതെന്ന് സിഖ് സമൂഹം പ്രതികരിച്ചു. സമീപകാലത്ത് ഇത്തരം വംശീയ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് വളരെയധികം ആശങ്കാജനകമാണെന്ന് ബ്രിട്ടീഷ് എംപി പ്രീത് കൗർ ഗിൽ പറഞ്ഞു. പ്രദേശത്ത് പട്രോളിംഗ് വർദ്ധിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
വോൾവർഹാംപ്ടൺ റെയിൽവേ സ്റ്റേഷന് പുറത്ത് മൂന്ന് കൗമാരക്കാർ ചേർന്ന് വൃദ്ധരായ രണ്ട് സിഖ് പുരുഷന്മാരെ ആക്രമിച്ച സംഭവത്തിന് ഒരു മാസത്തിനുള്ളിലാണ് അടുത്ത അതിക്രമവും റിപ്പോർട്ട് ചെയ്യുന്നത്.









0 comments