പ്രഛന്ന സേനകളെ ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങൾ അവസാനിപ്പിക്കണം; ഷാങ്ഹായ് സമ്മേളനം

seo
വെബ് ഡെസ്ക്

Published on Sep 01, 2025, 05:15 PM | 1 min read

ബീജിങ്ങ്: പഹൽഗാം ഭീകരാക്രമണത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) സമ്മേളനം അപലപിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരയാവുന്ന രാഷ്ട്രങ്ങളോട് ഒപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ചു.


പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യയുടെ വ്‌ളാഡിമിർ പുടിൻ, മറ്റ് നിരവധി ആഗോള നേതാക്കൾ എന്നിവർ പ്രഖ്യാപനത്തിന്റെ ഭാഗമായി. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖുസ്ദാറിലും ജാഫർ എക്‌സ്പ്രസിലും നടന്ന ഭീകരാക്രമണങ്ങളെയും എസ്‌സി‌ഒ അംഗരാജ്യങ്ങൾ അപലപിച്ചു.


ചൈനീസ് തുറമുഖ നഗരമായ തിയാൻജിനിൽ നടന്ന ദ്വിദിന വാർഷിക ഉച്ചകോടിയുടെ അവസാനം പുറത്തിറക്കിയ പ്രഖ്യാപനത്തിൽ ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ശക്തമായ ദൃഢനിശ്ചയം ആവർത്തിച്ചു.


ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക ആക്രമണങ്ങളെ എസ്‌സി‌ഒ അംഗരാജ്യങ്ങൾ അപലപിച്ചു. ആയിരക്കണക്കിന് സാധാരണക്കാരുടെ മരണത്തിനും മുനമ്പിലെ വിനാശകരവും മനുഷ്യത്വ വിരുദ്ധവുമായ സാഹചര്യത്തിന് കാരണമായതായി വിലയിരുത്തി.


ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയ്‌ക്കെതിരായ പോരാട്ടത്തോടുള്ള ഉറച്ച പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു പറയുമ്പോൾ തന്നെ ഇത്തരം ആക്രമണങ്ങൾക്ക് കൂലിത്തൊഴിൽ സേനകളെ ഉപയോഗിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് എസ്‌സി‌ഒ ഊന്നിപ്പറയുന്നു.


"ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും അംഗരാജ്യങ്ങൾ ശക്തമായി അപലപിക്കുന്നു, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലെ ഇരട്ടത്താപ്പ് സ്വീകാര്യമല്ലെന്ന് ഊന്നിപ്പറയുന്നു, തീവ്രവാദികളുടെ അതിർത്തി കടന്നുള്ള നീക്കം ഉൾപ്പെടെ തീവ്രവാദത്തിനെതിരെ പോരാടാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നു," സമ്മേളനം പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home