ജയിലിൽ ടിവി കാണാൻ അനുവദിച്ചില്ല; സീരിയൽ കില്ലർ നിരാഹാര സമരത്തിൽ

photo credit: X crime database
വെസ്റ്റ് യോർക്ക്ഷെയർ: ജയിലിൽ ടിവി കാണാൻ അനുവദിക്കാത്തതിനെതുടർന്ന് ഹാനിബൽ ദി കാനിബൽ എന്നറിയപ്പെടുന്ന സീരിയൽ കില്ലർ റോബർട്ട് മൗഡ്‌സ്‌ലി നിരാഹാര സമരത്തിൽ. ജയിൽ ഗാർഡുകൾ തന്നെ ടിവി കാണാനും വീഡിയോ ഗെയിം കളിക്കാനും അനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് നിരാഹാരം ആരംഭിച്ചിരിക്കുന്നത്.
49 വർഷമായി വെസ്റ്റ് യോർക്ക്ഷെയറിലെ വേക്ക്ഫീൽഡ് ജയിലിൽ ഏകാന്തതടവിലാണ് ഇയാൾ. ഇലക്ട്രോണിക് ഉപകരണങ്ങൾ തിരികെ നൽകുന്നതുവരെ ഒന്നും കഴിക്കില്ലെന്ന് മൗഡ്‌സ്‌ലി പറഞ്ഞതായി സഹോദരൻ പോൾ പറഞ്ഞു. ഇതിനു പുറമേ ഫെബ്രുവരി 26 ന് ഗാർഡുകൾ തന്റെ നോൺ-ഫിക്ഷൻ പുസ്തകങ്ങളും ഒരു മ്യൂസിക് സിസ്റ്റവും എടുത്തുവെന്നും മൗഡ്‌സ്‌ലി അറിയിച്ചു.
1974 നും 1978 നും ഇടയിൽ നടത്തിയ നാല് കൊലപാതകങ്ങൾക്കാണ് ജീവപര്യന്തം തടവ് അനുഭവിക്കുന്നത്. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ കാലം തടവിൽ കഴിയുന്ന തടവുകാരനാണ് മൗഡ്‌സ്‌ലി. 18 അടി നീളവും 15 അടി വീതിയുമുള്ള ഒരു ഗ്ലാസ് സെല്ലിലാണ് ഇയാൾ തന്റെ ദിവസങ്ങൾ ചെലവഴിക്കുന്നത്.









0 comments