പാക്കിസ്ഥാനിൽ സൈനിക ക്യാമ്പിന് സമീപം ചാവേർ ആക്രമണം; 10 ഭീകരവാദികളെ വധിച്ചതായി സുരക്ഷാ സേന

pak terrorist attack

photo credit: X

വെബ് ഡെസ്ക്

Published on Mar 13, 2025, 10:36 PM | 1 min read

പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ സൈനിക ക്യാമ്പിന് സമീപം ചാവേർ ആക്രമണം. തെഹ്‌രിക്‌ -ഇ- താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന തീവ്രവാദ സംഘടനയാണ് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ടാങ്ക് ജില്ലയിലെ ജൻഡോല സൈനിക ക്യാമ്പിൽ ചാവേർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 10 ഭീകരവാദികളെ വധിച്ചതായി പാക് സുരക്ഷാ സേന അറിയിച്ചു.


ബലൂചിസ്ഥാനിൽ ട്രെയിൻ റാഞ്ചി യാത്രക്കാരെ ബന്ദികളാക്കിയ സംഭവത്തിൽ 33 ഭീകരരെ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയാണ്‌ ആക്രമണം ഉണ്ടായത്.


പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (പിഐസിഎസ്എസ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 ജനുവരിയിൽ രാജ്യത്ത്‌ ഭീകരാക്രമണങ്ങൾ കുത്തനെ വർദ്ധിച്ചു. മുൻ മാസത്തെ അപേക്ഷിച്ച് 42 ശതമാനം വർധനവാണ് ഉണ്ടായത്‌.




deshabhimani section

Related News

View More
0 comments
Sort by

Home