സുരക്ഷ ശക്തമാക്കിയില്ലെങ്കില്‍ ചാർളി കിർക്ക് കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു

വാഷിങ്ടണ്‍ : സുരക്ഷ ശക്തമാക്കിയില്ലെങ്കില്‍ ചാർളി കിർക്ക് കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. യൂട്ടാ വാലി സർവകലാശാലയിൽ പ്രസംഗിക്കുന്നതിനിടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായി കിര്‍ക്ക് വെടിയേറ്റ് മരിക്കുന്നത്.
പൊതുപരിപാടിയില്‍വച്ച് വെടിയേറ്റ് മരിക്കാനുള്ള സാധ്യതയെണ്ടെന്നും സംരക്ഷണത്തിനായി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പാനലുകൾ ഉപയോഗിക്കണമെന്നും കൂടാതെ 700 മീറ്റർ ചുറ്റളവിലുള്ളവരെ പരിശോധിക്കുന്നതിനായി മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിക്കണമെന്നും എക്സിക്യൂട്ടീവ് പ്രൊട്ടക്ഷന്‍ ഏജന്‍സിയായ ദ ബോഡി ഗാര്‍ഡ് ഗ്രൂപ്പിന്റെ ഉടമ ഹെർസോഗ് ആവശ്യപ്പെട്ടിരുന്നു.
കലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ മാര്‍ച്ച് ആറിന് നടന്ന കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച് കിര്‍ക്കിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ദി മിറർ റിപ്പോര്‍ട്ട് ചെയ്തു.
കിർക്കിനെ വെടിവച്ച് കൊലപ്പെടുത്തിയ യൂട്ടായിലെ ടൈലർ റോബിൻസൺ (22) പിടിയിലായിരുന്നു. റോബിൻസണിന്റ കുടുംബത്തിലുള്ളവർതന്നെയാണ് പിടികൂടാൻ വിവരം നൽകിയതെന്നും കുടുംബത്തോട് നന്ദിയുണ്ടെന്നും എഫ്‌ബിഐ ഡയറക്‌ടർ കാഷ് പട്ടേൽ അറിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണം നയിച്ചതില്‍ ഉള്‍പ്പെടെ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് കിർക്ക്. 18ാം വയസിലാണ് കിർക്ക് യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സഹസ്ഥാപകനായത്.









0 comments