എസ്‌സിഒ ഉച്ചകോടി ഇന്ന് തുടങ്ങും

ബീജിങ്
ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്ക് ഞായറാഴ്ച ചൈനയിലെ തിയാൻജിനിൽ തുടക്കമാകും. ദ്വിദിന ഉച്ചകോടിയിൽ 20 ലോകനേതാക്കൾ പങ്കെടുക്കും. ചൈന ആതിഥേയത്വം വഹിക്കുന്ന അഞ്ചാമത്തെ ഉച്ചകോടിയാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവർ പങ്കെടുക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, തുർക്കിയ പ്രസിഡന്റ് റജബ് തയ്യിപ് എർദോഗൻ, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, വിയത്‌നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ എന്നിവരുമെത്തും. അധികതീരുവ ചുമത്തി വിവിധ രാജ്യങ്ങളെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെല്ലുവിളിക്കുന്നതിനിടെയാണ് ഉച്ചകോടി ചേരുന്നത്.








0 comments