എസ്‌സി‌ഒ ഉച്ചകോടിക്ക്‌ 
20 ലോകനേതാക്കൾ

sco summit
വെബ് ഡെസ്ക്

Published on Aug 23, 2025, 01:45 AM | 1 min read


ബീജിങ്‌

ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയിൽ 20 ലോക നേതാക്കൾ പങ്കെടുക്കും. ഓഗസ്റ്റ് 31, സെപ്തംബർ ഒന്ന്‌ തീയതികളിൽ നടക്കുന്ന പത്തംഗ ഗ്രൂപ്പിന്റെ യോഗം ചൈന ആതിഥേയത്വം വഹിക്കുന്ന അഞ്ചാമത്തെ ഉച്ചകോടിയാണ്. എസ്‌സി‌ഒ ചരിത്രത്തിലെ ഏറ്റവും വലിയ ഉച്ചകോടിയായിരിക്കും ഇതെന്ന് ചൈനയുടെ വിദേശ സഹമന്ത്രി ലിയു ബിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്‌, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവർ പങ്കെടുക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, തുർക്കിയ പ്രസിഡന്റ് റജബ് തയ്യിപ്‌ എർദോഗൻ, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, വിയത്‌നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ എന്നിവരും ഉച്ചകോടിക്കെത്തും. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, എസ്‌സി‌ഒ സെക്രട്ടറി ജനറൽ നൂർലാൻ യെർമെക്ബയേവ് എന്നിവരുൾപ്പെടെ 10 അന്താരാഷ്‌ട്ര സംഘടനകളുടെ ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കുമെന്ന്‌ ലിയു ബിൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home