ലോകബാങ്കിലെ സിറിയയുടെ കടങ്ങൾ സൗദി അറേബ്യയും ഖത്തറും നൽകും

കെയ്‌റോ: ലോകബാങ്കിന് സിറിയ നൽകാനുള്ള 128 കോടിയിലധികം (15 മില്യൺ ഡോളർ) രൂപയുടെ കുടിശിക സൗദി അറേബ്യയും ഖത്തറും നൽകും. ഇരു രാജ്യങ്ങളും ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
ബഷാർ അൽ-അസദിന്റെ ഭരണത്തെ അട്ടിമറിച്ചതിനുശേഷം സിറിയയ്ക്ക് സൗദി അറേബ്യ നൽകുന്ന ആദ്യത്തെ ധനസഹായമാണ് ഇത്. ലോകബാങ്ക് ഗ്രാന്റുകൾ അനുവദിക്കുന്നതിനും മറ്റ് തരത്തിലുള്ള സഹായം നൽകുന്നതിനും കുടിശിക അടച്ചുതീർക്കേണ്ടതുണ്ട്. കുടിശിക അടച്ചു തീർക്കുന്നതോടെ സിറിയയിലെ പുനര്‍നിര്‍മാണ പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര സഹായവും രാജ്യത്തെ പൊതുമേഖലയ്ക്ക് ആവശ്യമായ പിന്തുണയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.









0 comments