ഒരേ നിറവും ഡിസെെനുമുള്ള വസ്ത്രം ധരിച്ച് ദമ്പതികൾ വിവാഹമോചനത്തിനെത്തി; ശ്രദ്ധ നേടി ജഡ്ജിയുടെ പ്രതികരണം

അബുജ: വിവാഹ മോചനത്തിനായി കോടതിയിലെത്തിയ ദമ്പതികൾ ഒരേപോലുള്ള വസ്ത്രം ധരിച്ചെത്തിയത് ജഡ്ജിയിലും കൗതുകമുണർത്തി. നെെെജീരിയയിലാണ് സംഭവം. ഒരേ വേഷത്തിൽ ദമ്പതികൾ എത്തിയത് ഒടുവിൽ കോടതിയുടെ ഉത്തരവിനെ തന്നെയായിരുന്നു മാറ്റിമറിച്ചത്. സംഭവം സമൂഹ മാധ്യമങ്ങളിലും വൈറലായി.
വിവാഹ മോചനത്തിനായി ഒരേ വേഷത്തിലെത്തിയ ദമ്പതികളോട് വീണ്ടും വരാൻ ആവശ്യപ്പെടുകയായിരുന്നു ജഡ്ജി.ഇരുവരുടെയും വിവാഹ മോചനത്തോടുള്ള പ്രതിബദ്ധതയെ ചോദ്യം ചെയ്യുകയും കേസ് തള്ളുകയും ചെയ്തു.
കേസ് കേൾക്കാനായി കോടതി ഇരുവരെയും വിളിപ്പിച്ചു. ഈ സമയത്താണ് ഒരേ തരം ഡിസൈനുള്ള വസ്ത്രങ്ങൾ ധരിച്ച് ദമ്പികൾ കോടതിയിലെത്തിയത്. (ഇരുവരുടെയും പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല).ഒരേ വേഷം കോടതിയെ തന്നെ പുനർവിചിന്തനത്തിന് നിർബന്ധിതമാക്കിയെന്നാണ് റിപ്പോർട്ടുകൾ.
വിവാഹ മോചനം വേണമെന്ന ഇരുവരുടെയും ആവശ്യത്തെ ജഡ്ജി ചോദ്യം ചെയ്തു. പിന്നാലെ കോടതി മുറിയിൽ ഉണ്ടായിരുന്നവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് കോടതി കേസ് അസാധുവാണെന്നും ഇരുവരും തങ്ങളുടെ വിവാഹ മോചനത്തെ ഗൗരവമായി എടുക്കുമ്പോൾ വീണ്ടും അപേക്ഷയുമായി എത്തിയാല്‍ മതിയെന്നും കോടതി ആവശ്യപ്പെടുകയായിരുന്നു.









0 comments