ബുദ്ധന്റെ എന്ന്‌ കരുതുന്ന പല്ല്‌ പ്രദർശനത്തിന്‌ വച്ച്‌ ശ്രീലങ്ക

sri lanka
വെബ് ഡെസ്ക്

Published on Apr 18, 2025, 03:22 PM | 1 min read

കൊളംബോ: പതിനാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീലങ്കയിലെ കാണ്ടിയിൽ ബുദ്ധന്റെ എന്ന്‌ കരുതുന്ന പല്ല്‌ പ്രദർശനത്തിൽ. പ്രദർശനം വെള്ളിയാഴ്ച ആരംഭിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.പ്രദർശനം വെള്ളിയാഴ്ച ആരംഭിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിൽ 27 വരെയാണ്‌ ജനങ്ങൾക്ക് അവസരം.


ശ്രീലങ്കൻ പ്രാദേശിക സമയം ഉച്ച മുതൽ വൈകുന്നേരം 5 വരെയാണ്‌ പൊതുജനങ്ങൾക്ക് പ്രദർശനം അനുവദിച്ചിരിക്കുന്നതെന്ന്‌ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഓഫീസ് പറഞ്ഞു. ഇന്ത്യയുൾപ്പെടെ 17 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർക്ക് പ്രദർശനം കാണാൻ യാത്രാസൗകര്യം ഒരുക്കിയിരുന്നതായി പ്രസ്താവനയിൽ പറയുന്നു. 2.1 കോടി ജനങ്ങളുള്ള ശ്രീലങ്കയിൽ 74 ശതമാനം സിംഹളരും ബുദ്ധമതക്കാരാണ്‌.


രാജാക്കൻമാർക്കും ചില ബുദ്ധ സന്യാസിമാർക്കും മാത്രമേ ഒരു കാലത്ത്‌ ഇത്‌ സൂക്ഷിച്ചിരുന്ന സ്ഥലത്തേയ്ക്ക്‌ പ്രവേശനം ഉണ്ടായിരുന്നുള്ളൂ.








deshabhimani section

Related News

View More
0 comments
Sort by

Home