റഷ്യയുടെ അര്‍ബുദ വാക്സിന്‍ വിജയം

മോസ്‌കോ : അർബുദത്തെ പ്രതിരോധിക്കാനായി റഷ്യ വികസിപ്പിച്ച എന്ററോമിക്‌സ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷിച്ചു. പ്രാരംഭ ക്ലിനിക്കൽ പരീക്ഷണങ്ങളില്‍ വാക്‌സിൻ 100 ശതമാനം കാര്യക്ഷമവും സുരക്ഷിതവുമാണെന്ന് തെളിഞ്ഞതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്‌തു.രോഗികളിലെ അര്‍ബുദമുഴകള്‍ ചുരുങ്ങിയതായും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്താനായില്ലെന്നുമാണ് റിപ്പോർട്ട്.
റഷ്യയിലെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് വാക്‌സിന്‍ വികസിപ്പിച്ചത്. 48 കോളോറെക്ടല്‍ അർബുദബാധിതരിലായിരുന്നു ആദ്യഘട്ട പരീക്ഷണം. ഓരോ രോഗിയുടെയും അര്‍ബുദബാധയുടെ ജനിതകഘടനയെ അടിസ്ഥാനമാക്കി വ്യക്തഗതമായി വികസിപ്പിക്കുന്ന വാക്‌സിനാണ് എന്ററോമിക്‌സ്.
ഫെഡറല്‍ മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ഏജന്‍സി മേധാവി വെറോണിക്ക സ്‌ക്വര്‍ട്‌സോവ വ്ളാഡിവോസ്‌റ്റോക്കില്‍ ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ വാക്‌സിന്‍ പരീക്ഷണവിജയം പ്രഖ്യാപിച്ചു. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിക്കുശേഷമേ വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കാനാകൂ.









0 comments