സമാധാനം കിട്ടുമെങ്കിൽ റഷ്യൻ തടവുകാരെ വിട്ടയക്കും: വ്‌ളാഡിമിർ സെലെൻസ്കി

Volodymyr Zelensky
വെബ് ഡെസ്ക്

Published on Feb 27, 2025, 05:51 PM | 1 min read

കീവ് : യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാ​ഗമായി തടവുകാരെ പരസ്പരം കൈമാറണമെന്ന നിർദേശം മുന്നോട്ട് വച്ച് ഉക്രെെൻ പ്രസിഡൻ്റ് വ്‌ളാഡിമിർ സെലെൻസ്കി. ഉക്രെെയിനിലുള്ള റഷ്യൻ തടവുകാരെ വിട്ടയക്കാൻ തങ്ങൾ തയ്യാറാണെന്നും റഷ്യയും സമാനരീതിയിൽ തടവുകാരെ വിട്ടയക്കണമെന്നും സെലെൻസ്കി അറിയിച്ചു. റഷ്യ-ഉക്രെെൻ യുദ്ധത്തിന്റെ മൂന്നാം വാർഷികവുമായി ബന്ധപ്പെട്ട് കീവിൽ നടന്ന ഉന്നതതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സെലെൻസ്കി. ഈ വർഷം സത്യമായ, ഏറെക്കാലം നീണ്ടുനിൽക്കുന്ന സമാധാനത്തിന്റെ ശരിയായ തുടക്കമായിരിക്കണമെന്നും സെലെൻസ്കി പറഞ്ഞു.


2024 ഒക്ടോബറിൽ റഷ്യയും ഉക്രെെയിനും 95തടവുകാരെ പരസ്പരം കൈമാറിയിരുന്നു. അന്ന് യുഎഇയായിരുന്നു തടവുകാരെ വിട്ടയക്കുന്നതിൽ മധ്യസ്ഥത വഹിച്ചത്. സെപ്റ്റംബറിൽ 103 തടവുകാരേയും രണ്ട് രാജ്യങ്ങളും തടവുകാരെ വിട്ടയച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home