റഷ്യയിൽ വൻ ഭൂചലനം: . റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത

മോസ്ക്കോ: റഷ്യയിലെ കംചട്ക പ്രവിശ്യയിൽ അതിശക്ത ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ നിലവിൽ ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.പെട്രോപാവ്‌ലോവ്‌സ്- കംചട്ക എന്നിവിടങ്ങളിൽ നിന്ന് 128 കിലോമീറ്റർ കിഴക്ക് ഭാഗമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.
7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പുറമെ അഞ്ചോളം തുടർ ചലനങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 1,000 കിലോമീറ്റർ താഴെ കിഴക്കൻ റഷ്യ, അലാസ്‌ക, ഹവായ് എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ സാധാരണ നിരപ്പിൽ നിന്ന് മൂന്ന് മീറ്റർ വരെ ഉയരുന്ന തിരമാലകൾക്കുള്ള സാധ്യതയും മുന്നറിയിപ്പും അധികൃതർ നൽകി. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് അതിതീവ്ര ഭൂചലനം രേഖപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
സുനാമി സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് നൽകുകയും ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്‌തെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. എങ്കിലും സമീപ പ്രദേശങ്ങളിൽ അപകടകരമായ തിരമാലകൾക്ക് സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.ഈ ആഴ്ച്ചയുടെ തുടക്കത്തിലും ഇതേ പ്രദേശത്ത് ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
പസഫിക് റിങ് ഓഫ് ഫയർ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ കംചട്ക പതിവായി ഭൂചലനങ്ങൾ ഉണ്ടാകുന്ന പ്രദേശമാണ്. ജൂലൈയിലുണ്ടായ വൻ ഭൂചലനവും സുനാമിയും തീരദേശ ഗ്രമാത്തിന്റെ ഒരു ഭാഗം തന്നെ ഇല്ലാതാക്കിയിരുന്നു.









0 comments