കോംഗോയിൽ വിമത ആക്രമണത്തിൽ 773 മരണം

PHOTO: Facebook
കിൻഷാസ: അയൽരാജ്യമായ റുവാണ്ടയുടെ പിന്തുണയുള്ള വിമതർ ഒരാഴ്‌ചയായ് തുടരുന്ന ആക്രമണത്തിൽ കിഴക്കൻ കോംഗോയിലെ ഗോമയിൽ 773 പേർ കൊല്ലപ്പെട്ടു. ആക്രമണം ഗോമയുടെ പുറത്തേക്ക് വ്യാപിപ്പിച്ച എം 23 വിമതരുടെ മുന്നേറ്റം ചെറുക്കാൻ കോംഗോ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം, അടിസ്ഥാന സേനവങ്ങൾ ഉറപ്പാക്കാമെന്നും തകർന്ന കെട്ടിടങ്ങൾ പുനർനിർമിക്കാമെന്നും വിമതർ ഉറപ്പുനൽകിയതോടെ ഗോമ നിവാസികൾ തിരിച്ചെത്തി തുടങ്ങിയതായും റിപ്പോർട്ടുണ്ട്.
വിമതർ ലക്ഷ്യം വയ്ക്കുന്ന ബുക്കാവുവിലുള്ള ഇന്ത്യൻ പൗരർ എത്രയുംവേഗം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്ന് കിൻഷാസയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ആയിരത്തോളം ഇന്ത്യക്കാർ കോംഗോയിലുണ്ട്. യുഎൻ സമാധാനദൗത്യത്തിന്റെ ഭാഗമായി 1200 ഇന്ത്യൻ സൈനികരെയും രാജ്യത്ത് വിന്യസിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി വിമതർ ആക്രമണം തുടങ്ങിയിട്ട് .









0 comments