യുകെയിൽ ഇന്ത്യൻ വംശജ പീഡിപ്പിക്കപ്പെട്ടതായി റിപ്പോർട്ട്

യുകെ : യുകെയിൽ ഇന്ത്യൻ വംശജ പീഡിപ്പിക്കപ്പെട്ടതായി റിപ്പോർട്ട്. അക്രമിയുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. വർണ വിവേചനത്തിന്റെ പേരിലുണ്ടായ പീഡനമെന്ന് പൊലീസ് സംശയിക്കുന്നു. അക്രമിയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി.
പടിഞ്ഞാറൻ ഇംഗ്ലണ്ടിലാണ് സംഭവം. വാൾസാളിലെ പാർക്ക് ഹാൾ ഏരിയയിൽ ശനിയാഴ്ചയാണ് സംഭവം ഉണ്ടായതെന്ന് വെസ്റ്റ് മിഡ്ലാന്റ് പൊലീസ് പറഞ്ഞു. അതിഭീകരമായ ഒരാക്രമണം തന്നെയായിരുന്നു സ്ത്രീയുടെ നേരെ നടന്നത്. അക്രമിയെ അറസ്റ്റ് ചെയ്യാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്- ഡിറ്റക്ടീവ് സൂപ്രണ്ട് റോണൻ ടെെറർ പറഞ്ഞു.
30 വയസ് തോന്നിക്കുന്ന വെളുത്ത യുവാവാണ് അക്രമിയെന്നാണ് സിസിടിവിയിൽ നിന്നും വ്യക്തമാകുന്നത്. കടുത്ത നീലനിറമുള്ള ഷർട്ടാണ് ധരിച്ചിരിക്കുന്നത്. ഒൾഡ്ബറി എന്ന പ്രദേശത്ത് സിഖ് കാരിയെ നിറത്തിന്റെ പേരിൽ കഴിഞ്ഞ കുറച്ച് അഴ്ചകൾക്ക് മുമ്പ് അക്രമിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഇന്ത്യൻ വംശജയ്ക്കെതിരായ പുതിയ ആക്രമണം.
പഞ്ചാബി യുവതിയാണ് നിലവിൽ പീഡിപ്പിക്കപ്പെട്ടതേന്നാണ് നാട്ടുകാർ നൽകുന്ന വിരം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്









0 comments