print edition 'മെഗാ പ്രക്ഷോഭം' ; ന്യൂസിലൻഡിൽ ലക്ഷം പേരുടെ 
പണിമുടക്ക്

ന്യൂസിലൻഡിൽ ലക്ഷം പേരുടെ 
പണിമുടക്ക്
വെബ് ഡെസ്ക്

Published on Oct 24, 2025, 04:14 AM | 1 min read


വെല്ലിങ്ടണ്‍

മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് ന്യൂസിലാൻഡിൽ ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാര്‍ പണിമുടക്കി. 'മെഗാ പ്രക്ഷോഭം' എന്ന പേരിട്ട സമരത്തില്‍ രാജ്യമെമ്പാടുമുള്ള നഴ്‌സുമാരും ഡോക്‌ടര്‍മാരും അധ്യാപകരും അണിചേര്‍ന്നു. ന്യൂസിലാന്‍ഡില്‍ നാല്‍പതു വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലാളി മുന്നേറ്റമാണിതെന്ന് വിലയിരുത്തപ്പെടുന്നു.


കടുത്ത കാലാവസ്ഥാമുന്നറിയിപ്പുകൾ അവഗണിച്ച് 60,000-ത്തിലധികം അധ്യാപകരും, നഴ്സുമാരും ഡോക്‌ടര്‍മാരും അടക്കം ആരോഗ്യമേഖലയിലെ 40,000 ജീവനക്കാരും പൊതുജന സേവന രംഗത്തുള്ള 15,000 ഓളം പേരും പ്രക്ഷോഭത്തില്‍ പങ്കാളികളായി. വിദ്യാഭ്യാസ രംഗത്തും ആരോഗ്യമേഖലയിലും സർക്കാർ കൂടുതൽ നിക്ഷേപം നടത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യമെന്പാടും റാലികള്‍ അരങ്ങേറി. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു.


65ശതമാനം ജനങ്ങളും പ്രക്ഷോഭത്തെ അനുകൂലിക്കുന്നുവെന്നാണ് അഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home