155% താരിഫ്; ചൈനയ്ക്ക് ട്രംപിന്റെ ഭീഷണി

വാഷിങ്ടൺ: ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ കുത്തനെ ഉയർത്തുമെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. യുഎസുമായി വ്യാപാരകരാറിൽ എത്തിയില്ലെങ്കിൽ ചൈനക്കെതിരെ 155 ശതമാനം താരിഫ് ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി കരാർ ഒപ്പുവച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ചൈന ഞങ്ങളെ ബഹുമാനിക്കുന്നുവെന്ന് കരുതുന്നെന്നും യുഎസുമായി ന്യായമായ വ്യാപാരകരാറിൽ ഏർപ്പെട്ടില്ലെങ്കിൽ ചൈന നൽകുന്ന നവംബർ 1 മുതൽ 155% ആയി ഉയരുമെന്നാണ് ട്രംപ് പറഞ്ഞത്.
നവംബർ 1 മുതൽ അല്ലെങ്കിൽ ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ 100% വർധിപ്പിക്കുമെന്ന് ട്രംപ് നേരത്തെയും പറഞ്ഞിരുന്നു. ചൈനീസ് ഉത്പന്നങ്ങൾക്ക് നിലവിൽ 30 ശതമാനം പ്രതികാര തീരുവയുണ്ട്. ചൈനയുടെ മറുപടി തീരുവ നിലവിൽ 10 ശതമാനം മാത്രമാണ്. ഈ വർഷം ആദ്യമാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎസ് താരിഫ് വർധിപ്പിച്ചത്. ഈ ഘട്ടത്തിൽ തന്നെ ചൈന കയറ്റുമതി നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ അമേരിക്കയിലും പ്രതിസന്ധിയും പ്രതിഷേധവും ഉയർന്നു.









0 comments