'സമാധാനം പുലരട്ടെ'; ഇന്ത്യ- പാക് വെടിനിർത്തൽ സ്വാ​ഗതം ചെയ്ത് ലിയോ മാർപ്പാപ്പ

pappa
വെബ് ഡെസ്ക്

Published on May 11, 2025, 04:47 PM | 1 min read

വത്തിക്കാൻ: ഇന്ത്യ-പാക് വെടിനിർത്തൽ സ്വാ​ഗതം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ചർച്ചകൾ അവസാനം വരെയുള്ള സമാധാനത്തിന് വഴിതെളിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു ലോകമെങ്ങുമുളള സംഘർഷ മേഖലകളിൽ സമാധാനം പുലരട്ടെ എന്ന് ഞായറാഴ്ച കുർബാനയ്ക്ക് ശേഷമുള്ള അഭിസംബോധന പ്രസം​ഗത്തിൽ പാപ്പ പറഞ്ഞു. ലോകത്തോടുളള ആദ്യ അഭിസംബോധനയിലാണ് പാപ്പയുടെ വാക്കുകൾ.

ലിയോ പതിനാലാമൻ പാപ്പയുടെ കാർമ്മികത്വത്തിലാണ് ഇന്ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ കുർബാന നടന്നത്. . മുൻഗാമിയുടെ പാതയിൽ പ്രവർത്തിക്കുമെന്നും പുതിയ പോപ്പ് വ്യക്തമാക്കി.അതേ സമയം, ലിയോ പതിനാലാമൻ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന് വത്തിക്കാനിൽ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home