വത്തിക്കാൻ സിറ്റിയിലേക്ക് ജനമൊഴുകുന്നു; പൊതുദർശനത്തിന്റെ സമയം കൂട്ടിയേക്കും

വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയ്‌ക്ക് ആദരാഞ്ജലിയർപ്പിക്കാൻ വത്തിക്കാൻ സിറ്റിയിലേക്കെത്തുന്നത് പതിനായിരങ്ങൾ. മാർപാപ്പയെ അവസാനമായി കാണുന്നതിനായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നിരവധിയാളുകളാണ് വത്തിക്കാനിലേക്കെത്തുന്നത്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ഇന്ത്യൻ സമയം ബുധനാഴ്‌ച ഉച്ചയ്‌ക്ക് 2.30നാണ് പൊതുദർശനം ആരംഭിച്ചത്. ആദ്യ എട്ടര മണിക്കൂറിൽ ഇരുപതിനായിരത്തിലധികം പേർ ബസലിക്കയിലേക്കെത്തി മാര്‍പാപ്പക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ഒരോ നിമിഷം കഴിയുന്തോറും കൂടുതലാളുകൾ മൃതദേഹം കാണുന്നതിനായി വത്തിക്കാനിലേക്കുത്തുന്നുണ്ട്. ഇത് പരിഗണിച്ച് കൂടുതല്‍ മണിക്കൂറുകള്‍ പൊതുദർശനം നീട്ടുന്നത് സംബന്ധിച്ച് ആലോചിക്കുന്നതായി വത്തിക്കാന്‍ അറിയിച്ചു.
ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ചയാണ് അന്തരിച്ചത്. 88 വയസായിരുന്നു. വത്തിക്കാൻ സാന്താമാർത്തയിലെ വസതിയിൽ തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.35നായിരുന്നു അന്ത്യം. ശനിയാഴ്‌ചയാണ് സംസ്‌കാര ചടങ്ങുകൾ.









0 comments