നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങി; വൻ തീപിടിത്തം- വീഡിയോ

കാലിസ്പെൽ: യുഎസിലെ മോണ്ടാനയിൽ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങി തീപടർന്നു. കാലിസ്പെൽ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കുകളൊന്നുമില്ലെന്നാണ് വിവരം. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് നാല് പേരുമായി സഞ്ചരിച്ച സിംഗിൾ എഞ്ചിനുള്ള ചെറുവിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
ചെറുവിമാനം ഇടിച്ചിറങ്ങിയതിനെ തുടർന്ന് വൻ തീപിടിത്തമാണുണ്ടായത്. തീപടർന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിർത്തിയിട്ടിരുന്ന വിമാനത്തിൽ ആരുമില്ലാത്തത് വൻ അപകടം ഒഴിവാക്കി. അപകടത്തെത്തുടർന്നുണ്ടായ തീയും പുകയും സമീപ സ്ഥലത്തേക്കും വ്യാപിച്ചു.
വിമാനത്തവളത്തിൽ ഇപ്പോൾ തീ അണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ചെറുവിമാനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് നിസാര പരിക്കുകൾ പറ്റിയതായും റിപ്പോർട്ടുണ്ട്. 2011ൽ നിർമിച്ച ചെറുവിമാനം മീറ്റർ സ്‌കൈ എൽഎൽസിയുടെ ഉടമസ്ഥതയിലുള്ളതാണ്.









0 comments