"പലസ്‌തീന്‍ പെലെ'യെ വധിച്ച് ഇസ്രയേൽ

Palestinian Pele Suleiman al Obeid killed
വെബ് ഡെസ്ക്

Published on Aug 08, 2025, 01:00 AM | 1 min read


ഗാസ

"പലസ്‌തീന്‍ പെലെ' എന്നറിയപ്പെടുന്ന ഇതിഹാസ ഫുട്‌ബോൾ താരം സുലൈമാൻ അൽ ഉബൈദ്‌ (41) ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗാസയിലെ സഹായകേന്ദ്രത്തിൽ ഭക്ഷണത്തിനായി കാത്തുനില്‍ക്കവെയാണ് കൊല്ലപ്പെട്ടത്‌.


ഖദാമത് അൽ-ഷാത്തി, അൽ–-അമാരി, ഗാസ സ്‌പോർട്‌സ്‌ ക്ലബ്ബ്‌ തുടങ്ങി നിരവധി ക്ലബ്ബുകൾക്ക്‌ വേണ്ടി കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കരിയറിൽ നൂറിലധികം ഗോളുകൾ നേടി. 2010ൽ എഎഫ്‌സി ചലഞ്ച്‌ കപ്പ്‌ യോഗ്യതാ മത്സരത്തിലും 2014ൽ ലോകകപ്പ്‌ യോഗ്യതാ മത്സരത്തിലും പലസ്‌തീൻ ടീമിനെ പ്രതിനിധീകരിച്ചു. ഫുട്‌ബോള്‍ കളത്തിലെ മാന്ത്രികപ്രകടനമാണ്‌ ‘പലസ്‌തീനിലെ പെലെ’ എന്ന പേര്‌ നേടിക്കൊടുത്തത്‌.

പലസ്തീന്‍ കളിക്കാരും പരിശീലകരും റഫറിമാരുമടക്കം ഫുട്‌ബോൾ രംഗത്തെ മാത്രം മുന്നൂറ്റിയിരുപതോളം പേരാണ്‌ ഇസ്രയേൽ വംശഹത്യയിൽ ഇതുവരെ കൊല്ലപ്പെട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Home