റഷ്യയോടും അടുക്കാൻ പാകിസ്ഥാൻ; പുടിനുമായി ഷെഹ്ബാസ് ഷെരീഫ് കൂടിക്കാഴ്ച

ബീജിങ്: റഷ്യയോട് കൂടുൽ അടുത്ത ബന്ധം സ്ഥാപിക്കാൻ താത്പര്യപ്പെടുന്നതായി പാകിസ്ഥാൻ. ഉഭയകക്ഷി ബന്ധം ദൃഢമായി ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് പുതിനുമായുള്ള കൂടിക്കാഴ്ചയില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വാക്കുകൾ.
ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ചൈനയിലെത്തിയപ്പോഴാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുമായുള്ള റഷ്യയുടെ ബന്ധത്തെ പാകിസ്ഥാൻ ബഹുമാനിക്കുന്നുവെന്ന് അറിയിച്ചായിരുന്നു ഷെഹ്ബാസ് ഷെരീഫ് സംഭാഷണത്തിന് തുടക്കമിട്ടത്.
'ഇന്ത്യയുമായുള്ള നിങ്ങളുടെ ബന്ധത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്ന് ഞാന്‍ പറയട്ടെ. അതില്‍ ഒരു കുഴപ്പവുമില്ല. എന്നാല്‍ ഞങ്ങളും വളരെ ശക്തമായ ബന്ധം സ്ഥാപിക്കാന്‍ താത്പര്യപ്പെടുന്നു. ഈ ബന്ധങ്ങള്‍ മേഖലയുടെ നന്മയ്ക്കും പുരോഗതിക്കും സമൃദ്ധിക്കും സഹായകവും സംതുലനത്തിന് ആവശ്യകവും ആണെന്നായിരുന്നു വാക്കുകൾ.
വ്യാപാര ബന്ധം, ഊര്‍ജ്ജം, കൃഷി, നിക്ഷേപം, പ്രതിരോധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിദ്യാഭ്യാസം, സംസ്‌കാരം, ജനങ്ങള്‍ തമ്മിലുള്ള വിനിമയം എന്നീ മേഖലകളില്‍ റഷ്യയുമായി ബന്ധം വിപുലീകരിക്കാന്‍ പാകിസ്ഥാൻ താത്പര്യം അറിയിച്ചതായി പിന്നീട് പാക് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടു.
ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും ജാപ്പനീസ് ആക്രമണത്തിനെതിരായ ചൈനീസ് ജനതയുടെ ചെറുത്തുനിൽപ്പ് യുദ്ധത്തിന്റെ 80-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി ബുധനാഴ്ച ബീജിംഗിൽ നടക്കുന്ന ചൈനീസ് സൈന്യത്തിന്റെ ഗ്രാൻഡ് പരേഡിൽ പങ്കെടുക്കുന്നതിനുമായി ഇരു നേതാക്കളും ഇപ്പോൾ ചൈനയിലാണ്.









0 comments