ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി

photo credit: X
ഇസ്ലാമാബാദ്: ഇന്ത്യ-പാക് വെടിനിർത്തൽ കരാറിന് ശേഷം ഇന്ത്യയുമായി സമാധാന ചർച്ച നടത്താൻ തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്.
പഞ്ചാബ് പ്രവിശ്യയിലെ കമ്ര വ്യോമതാവളം സന്ദർശനത്തിനിടെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് ഷഹ്ബാസ് ഷെരീഫ് പറഞ്ഞത്. ഇന്ത്യയുമായുള്ള സമീപകാല സൈനിക ഏറ്റുമുട്ടലിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുമായും സൈനികരുമായും സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ ഞങ്ങൾ തയ്യാറാണ്," അദ്ദേഹം പറഞ്ഞു. "സമാധാനത്തിനുള്ള വ്യവസ്ഥകളിൽ" കശ്മീർ പ്രശ്നവും ഉൾപ്പെടുന്നുവെന്ന് ഷഹ്ബാസ് ഷെരീഫ് കൂട്ടിച്ചേർത്തു.
ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, കരസേനാ മേധാവി ജനറൽ അസിം മുനീർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു എന്നിവരും ഷഹ്ബാസ് ഷെരീഫിനൊപ്പമുണ്ടായിരുന്നു.









0 comments