ഇന്ത്യൻ വ്യോമാതിർത്തി അടച്ചു; പാകിസ്ഥാന് 127 കോടിയുടെ നഷ്ടം

കറാച്ചി : ഇന്ത്യൻ വ്യോമാതിർത്തികൾ അടച്ച പാകിസ്ഥാന് രണ്ടുമാസത്തിനുള്ളിൽ സംഭവിച്ചത് 127 കോടിയുടെ നഷ്ടമെന്ന് റിപ്പോർട്ടുകൾ. പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങളുടെ വ്യോമാതിർത്തി അടച്ചത്. വിമാനങ്ങളുടെ വ്യോമാതിർത്തി അടച്ചുപൂട്ടിയതിനെ തുടർന്നാണ് നഷ്ടം സംഭവിച്ചതെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100-150 ഓളം വിമാനങ്ങളാണ് വ്യോമാതിർത്തിയിലൂടെ പോയിരുന്നത്. എന്നാൽ ആഗസ്ത് അവസാനം വരെ വ്യോമാതിർത്തി തുറക്കില്ലായെന്നും റിപ്പോർട്ടുണ്ട്.









0 comments