ഇന്ത്യ അണക്കെട്ട് നിർമിക്കുന്നതിനായി കാത്തിരിക്കുന്നു, മിസൈലുകൾ കൊണ്ട് അത് തകർക്കും: പാക് സൈനിക മേധാവി

ഫ്ലോറിഡ: ആണവ ഭീഷണിയുമായി പാകിസ്ഥാൻ സൈനിക മേധാവി അസീം മുനീർ. ഭാവിയിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിൽ പാകിസ്ഥാന്റെ നിലനിൽപ്പിന് ഭീഷണിയുണ്ടായാൽ, ഞങ്ങൾ ‘ലോകത്തിന്റെ പകുതി’യേയും തകർക്കുമെന്ന് അസീം മുനീർ പറഞ്ഞു. അമേരിക്കയിലെ ഫ്ലോറിഡയിൽ നടന്ന ഒരു അത്താഴവിരുന്നിലായിരുന്നു അസീം മുനീറിന്റെ ഭീഷണി.
‘ഞങ്ങൾ ഒരു ആണവ രാഷ്‌ട്രമാണ്. ഞങ്ങൾ തകരുകയാണ് എന്ന തോന്നലുണ്ടായാൽ, ലോകത്തിന്റെ പകുതിയേയും കൊണ്ട് ഞങ്ങൾ പോകും’ എന്ന് അസീം മുനീർ പറഞ്ഞതായി ദ പ്രിന്റ് റിപ്പോർട്ട് ചെയ്തു.
സിന്ധു നദീ ജല കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനിലെ 250 ദശലക്ഷം ജനങ്ങളെ പട്ടിണിയിലാക്കുമെന്നും അസീം പറഞ്ഞു. ‘ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങൾ. 10 മിസൈലുകൾ ഉപയോഗിച്ച് ഞങ്ങൾ അത് തകർക്കും’ എന്ന ഭീഷണിയും പാക് സൈനിക മേധാവി മുഴക്കി.
‘സിന്ധു നദി എന്നത് ഇന്ത്യയുടെ കുടുംബസ്വത്ത് അല്ല. ഞങ്ങളുടെ കയ്യിലുള്ള മിസൈലുകളുടെ എണ്ണത്തിൽ കുറവൊന്നുമില്ല. ദൈവത്തോട് പ്രാർഥിക്കാം’– അസീം പറഞ്ഞു.









0 comments