പഹൽഗാം ഭീകരാക്രമണം: ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് റഷ്യ

മോസ്കോ: പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് റഷ്യ. ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ സ്വീകരിച്ചു. തീവ്രവാദത്തിന്റെ എല്ലാ രൂപങ്ങളെയും പ്രകടനങ്ങളെയും നേരിടുന്നതിൽ റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് പുടിൻ ഉറപ്പ് നൽകി.
തിങ്കളാഴ്ച ഇരു നേതാക്കളും ടെലിഫോണിൽ സംസാരിച്ചിരുന്നു. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടേണ്ടത് ആവശ്യമാണെന്ന് നേതാക്കൾ പറഞ്ഞു. വാർഷിക ഉന്നതതല യോഗത്തിനായി ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സ്വീകരിച്ചതായി ക്രെംലിൻ അറിയിച്ചു.
തന്ത്രപരമായ റഷ്യ-ഇന്ത്യൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ക്രൂരമായ ഭീകരാക്രമണത്തിൽ ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽതിൽ പുടിൻ അനുശോചനം രേഖപ്പെടുത്തി.









0 comments