മാലിയിൽ സ്വർണ ഖനി തകർന്നു; 43 മരണം

photo credit: X
ബമാകോ: പടിഞ്ഞാറൻ മാലിയിൽ സ്വർണ ഖനി തകർന്ന് നാൽപ്പത്തിമൂന്ന് പേർ മരിച്ചു. മരിച്ചവരിൽ കൂടുതലും സ്ത്രീകളായിരുന്നു.
മാലിയുടെ കെയ്‌സ് മേഖലയിലെ കെനീബ പട്ടണത്തിന് സമീപമാണ് അപകടം നടന്നതെന്ന് നാഷണൽ യൂണിയൻ ഓഫ് ഗോൾഡ് കൗണ്ടേഴ്‌സ് ആൻഡ് റിഫൈനറീസ് (യുസിആർഎം) സെക്രട്ടറി ജനറൽ ടൗൾ കാമറ റോയിട്ടേഴ്‌സിനോട് പറഞ്ഞു .
സ്വർണക്കഷണങ്ങൾ തിരയാൻ ഉപേക്ഷിച്ച ഖനികളിലേക്ക് സ്ത്രീകൾ ഇറങ്ങിച്ചെന്നപ്പോൾ, ഖനി തകരുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെനീബയ്ക്കും ഡാബിയയ്ക്കും ഇടയിലാണ് അപകടം നടന്നതെന്ന് ഖനി മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു.
പശ്ചിമാഫ്രിക്കയുടെ പല ഭാഗങ്ങളിലും ഖനനം ഒരു സാധാരണ പ്രവർത്തനമാണ്, ലോഹങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയും വിലക്കയറ്റവും കാരണം സമീപ വർഷങ്ങളിൽ ഇവിടങ്ങളിൽ ഖനനം വലിയതോതിൽ വർധിച്ചിരുന്നു.
ജനുവരി അവസാനം തെക്കുപടിഞ്ഞാറൻ മാലിയിലെ ഖനിയിൽ വെള്ളപ്പൊക്കത്തിൽ പെട്ട് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ പതിമൂന്ന് ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.









0 comments