സിറിയയിൽ കലാപം; മരണം 147

syria

photo credit: X

വെബ് ഡെസ്ക്

Published on Mar 08, 2025, 12:38 PM | 1 min read

ഖാർത്തൂം : സ്ഥാനഭ്രഷ്ടനായ പ്രസിഡന്റ്‌ ബഷാർ അൽ അസദിന്റെ അനുയായികളും ഭരണംപിടിച്ച ഭീകരസംഘടന ഹയാത്ത്‌ തഹ്‌രീർ അൽ ഷാമിന്റെ (എച്ച്‌ടിഎസ്‌) നിയന്ത്രണത്തിലുള്ള സിറിയൻ സൈന്യവും തമ്മിൽ രണ്ടുദിവസമായി തുടരുന്ന ഏറ്റുമുട്ടലിൽ 147 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. സിറിയയിലെ മെഡിറ്ററേനിയൻ തീരത്ത് ലതാകിയ, ടാർട്ടസ് പ്രവിശ്യകളിലാണ്‌ ഏറ്റുമുട്ടൽ ആരംഭിച്ചത്‌. ഈ പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്‌. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ലതാകിയ പ്രവിശ്യയിലെ ജബ്ലെയിൽ അസദ് അനുകൂലികളെ തുരത്താൻ സുരക്ഷാ സേന നടപടികൾ ആരംഭിച്ചപ്പോഴാണ് പ്രക്ഷോഭമുണ്ടായത്.


ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ജബ്ലെയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ജബ്ല മേഖലയിലേക്ക് കൂടുതൽ സേനയെ അയച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചുഅധികാരമേറ്റേശേഷം എച്ച്‌ടിഎസ്‌ നേരിടുന്ന ഏറ്റവും വലിയ കലാപനീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു. എച്ച്‌ടിഎസ്‌ നടത്തിയ സായുധ കലാപമാണ്‌ അസദ്‌ സർക്കാരിന്റെ പതനത്തിലേക്ക്‌ നയിച്ചത്‌.






deshabhimani section

Related News

View More
0 comments
Sort by

Home