മിസ് വേള്‍ഡ് 2025; കിരീടം ചൂടി തായ്ലൻഡിന്റെ ഓപൽ സുചാത

ഹൈദരാബാദ് : മിസ് വേള്‍ഡ് കിരീടം നേടി തായ്ലൻഡ്. തായ്ലൻഡിന്റെ ഓപൽ സുചാത ചുവാങ്സ്രിയാണ് കിരീടം ചൂടിയത്. മിസ് എത്യോപ്യ ഹാസെറ്റ് ഡെറെജെ അദ്മാസു റണ്ണർ അപ്പായി. പോളണ്ടിൽ നിന്നുള്ള മാജ ക്ലാജ്ഡ മൂന്നാം സ്ഥാനവും മാർട്ടിനിക്കിൽ നിന്നുള്ള ഓർലി ജോക്കിം നാലാം സ്ഥാനവും നേടി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 108 പേർ മത്സരിച്ചതിൽ നിന്നാണ് ഓപൽ സുചത വിജയിയായത്. ഇന്ത്യയെ പ്രതിനിധീകരിച്ച നന്ദിനി ഗുപ്തയ്ക്ക് ആദ്യ എട്ടിൽ ഇടം നേടാൻ കഴിഞ്ഞില്ല. ഹൈദരാബാദിലെ തെലങ്കാനയിലുള്ള ഹൈടെക്‌സ് എക്‌സിബിഷൻ സെന്ററിലായിരുന്നു 72ാം മിസ് വേൾഡ് ഫൈനൽ. കഴിഞ്ഞ വർഷത്തെ മിസ് വേൾഡ് വിജയിയായ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്കോവ ഓപലിനെ കിരീടം അണിയിച്ചു. മിസ് വേൾഡ് സ്റ്റെഫാനി ഡെൽബായെയും സച്ചിന്‍ കുംഭറുമായിരുന്നു അവതാരകർ. കഴിഞ്ഞ വര്‍ഷവും മിസ് വേള്‍ഡ് മത്സരം ഇന്ത്യയിലാണ് നടന്നത്.









0 comments