print edition നൈജീരിയയിൽ ഇന്ധനടാങ്കർ പൊട്ടിത്തെറിച്ച് 35 മരണം

oil tanker blast in nigeria
വെബ് ഡെസ്ക്

Published on Oct 23, 2025, 03:20 AM | 1 min read


അബുജ

​നൈജീരിയയിൽ ഓയിൽടാങ്കർ പൊട്ടിത്തെറിച്ച് വൻ ദുരന്തം. 35 പേർ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 40 പേർക്ക് പരിക്കേറ്റു. ​നൈജർ സംസ്ഥാനത്തെ കാച്ച തദ്ദേശഭരണ മേഖലയിലെ ബിഡ-അഗൈ റോഡിലാണ് അപകടം നടന്നത്. റോഡിൽനിന്ന് തെന്നിമാറി മറിഞ്ഞ ടാങ്കറിൽനിന്ന് ഇന്ധനം ശേഖരിക്കാൻ ഗ്രാമവാസികൾ ഓടിയെത്തിയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home