ന്യൂസിലൻഡ് പാർലമെന്റിൽ ഹക്ക നൃത്തം അവതരിപ്പിച്ച മൂന്ന് എം പിമാർക്ക് സസ്‌പെന്‍ഷൻ

വില്ലിംഗ്ടൺ: ന്യൂസിലൻഡിലെ ആദിമ ജനവിഭാഗമാണ് മവോറികളുടെ പരമ്പരാഗത നൃത്തമായ ഹക്ക പാർലമെന്റിൽ അവതരിപ്പിച്ച മൂന്ന് എം പിമാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗീകാരം നല്‍കി.
പ്രതിപക്ഷ എംപിമാരായ ഹന റൗഹിതി മെയ്പി ക്ലാർക്ക്, ( മവോറി പാർടി, ടെ പതി മാവോറി) ഉപ നേതാക്കളായ ഡെബ്ബി നഗരേവ പാക്കർ, റാവിരി വൈതിതി എന്നിവരെയാണ് സസ്പെൻഡ് ചെയ്യുക.
ഇവരെ സസ്പെൻഡ് മെയിൽ ചെയ്യാൻ പാർലമെന്ററി പ്രിവിലേജ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഡെബ്ബി നഗരേവ പാക്കർ, റാവിരി വൈതിതി എന്നിവരെ 21 ദിവസത്തേക്കും ഹന റൗഹിതി മെയ്പി ക്ലാർക്കിനെ ഏഴ് ദിവസത്തേയ്ക്കുമാണ് സസ്‌പെൻഡ് ചെയ്യുക. നിയമസഭാംഗങ്ങളെ സസ്‌പെൻഡ് ചെയ്യുന്നത് ന്യൂസിലാൻഡ് പാർലമെന്റിൽ അപൂർവമാണ്. ന്യൂസിലൻഡിലെ ആദിമ ജനവിഭാഗമാണ് മവോറികളുടെ പരമ്പരാഗത നൃത്തമാണ് ഹക്ക. മവോറികളും ന്യൂസിലൻഡ് ഭരണകൂടവും തമ്മിലുള്ള വൈതാംഗി ഉടമ്പടി (വൈതാംഗി ട്രീറ്റി- Treaty of Waitangi) യിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതിനെത്തുടർന്നായിരുന്നു സഭയിൽ മവോറി എംപിമാരുടെ ഹക്ക നൃത്തം.









0 comments