ബ്രിട്ടനിലെ ധീരതാപുരസ്കാരം കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വംശജയ്‌ക്ക്

നോട്ടിങ്ങാം: ബ്രിട്ടനിലെ പ്രധാനപ്പെട്ട ധീരതാപുരസ്കാരം കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വംശജയ്‌ക്ക്. നോട്ടിങ്ങാമിൽ കത്തിക്കുത്തിൽ നിന്നു സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഗ്രേസ് കുമാറിനാണ് മരണാനന്തര ബഹുമതിയായുള്ള ധീരതാപുരസ്‌കാരം. ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ധീരതാപുരസ്കാരം ആണ് നോട്ടിങ്ങാം സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥിയായിരുന്ന 19 വയസ്സുകാരിക്ക് സമർപ്പിക്കുക.
2023 ജൂൺ 13 ന് ഗ്രേസും കൂട്ടുകാരൻ ബർണാബിയും രാത്രി നടക്കാനിറങ്ങിയപ്പോഴാണു കത്തിയുമായി മാനസികപ്രശ്നങ്ങളുള്ള അക്രമിയെത്തി കൂട്ടുകാരനെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച ഗ്രേസിന് ആദ്യം കുത്തേൽക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു. പിന്നാലെ ബർണാബിയും അക്രമിയുടെ കുത്തേറ്റു കൊല്ലപ്പെട്ടു.









0 comments