ലോകത്ത് മതവിശ്വാസമില്ലാത്തവർ 24.2 ശതമാനം

ന്യൂഡൽഹി: ലോകത്ത് മതമില്ലാത്തവരുടെ എണ്ണം ആകെ ജനസംഖ്യയുടെ 24.2 ശതമാനമായി വർധിച്ചതായി പ്യൂ റിസർച്ച് സെന്ററിന്റെ റിപ്പോർട്ട്. 2010-20 കാലയളവിൽ മതമില്ലാത്തവരുടെ എണ്ണം ഒരു ശതമാനം വർധിച്ചു. ഏറ്റവും വലിയ മതവിഭാഗമായ ക്രൈസ്‌തവരുടെ എണ്ണം 1.8 ശതമാനം കുറഞ്ഞു. ആകെ ജനസംഖ്യയിൽ ക്രൈസ്‌തവർ 28.8 ശതമാനമാണ്.
ഹിന്ദുക്കളുടെ എണ്ണം 101 കോടിയിൽ നിന്നും 102 കോടിയായി വർധിച്ചു. ആകെ ജനസംഖ്യയിൽ 14.9 ശതമാനമാണ് ഹിന്ദുക്കൾ. മുസ്ലീങ്ങളുടെ എണ്ണം 1.8 ശതമാനം ഉയർന്ന് 25.6 ശതമാനത്തിലെത്തി. ഇന്ത്യയിൽ മുസ്ലീങ്ങളുടെ എണ്ണം 14.3 ശതമാനത്തിൽ നിന്നും 15.2 ശതമാനമായി.









0 comments