97ാമത് ഓസ്കർ നോമിനേഷനുകൾ ഇന്ന് പ്രഖ്യാപിക്കും

oscar
വെബ് ഡെസ്ക്

Published on Jan 23, 2025, 12:56 PM | 1 min read

ലോസ് ഏഞ്ചൽസ്: 2025ലെ ഓസ്കർ നോമിനേഷനുകൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം രാത്രി 7ന് (പ്രാദേശിക സമയം 5.30AM) ഓസ്കർ അക്കാദമിയുടെ സാമുവൽ ഗോൾഡ്‌വിൻ തിയേറ്ററിൽ പ്രഖ്യാപനം നടക്കും. ബോവൻ യാങ്ങും റേസൽ സെന്നോട്ടിയും ചേർന്നാണ് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിക്കുക. Oscar.com, Oscars.org, അക്കാദമിയുടെ ഡിജിറ്റൽ ചാനലുകൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നോമിനേഷൻ പ്രഖ്യാപനം തത്സമയം സംപ്രേഷണം ചെയ്യും.


കങ്കുവ, ആടുജീവിതം, ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്നീ ഇന്ത്യൻ ചിത്രങ്ങൾ ഇത്തവണ മത്സര രം​ഗത്തുണ്ട്. ബ്ലെസിയുടെ സംവിധാനത്തിൽ 2024ൽ പുറത്തിറങ്ങിയ ആടുജീവിതം മികച്ച ചിത്രം എന്ന വിഭാ​ഗത്തിലാണ് മത്സരിക്കുന്നത്. ലോസ് ഏഞ്ചൽസ് കാട്ടുതീയെ തുടർന്ന് ജനുവരി 17 ന് നിശ്ചയിച്ചിരുന്ന പ്രഖ്യാപന ചടങ്ങ് 19 ലേക്കും പിന്നീട് 23ലേക്കും മാറ്റിവെയ്ക്കുകയായിരുന്നു. ഓസ്കർ നോമിനേഷനുകൾക്ക് വോട്ട് ചെയ്യാനുള്ള കാലാവധിയും നീട്ടിയിരുന്നു.


സഹനടൻ, സഹനടി, ആനിമേറ്റഡ് ഷോർട്ട് ഫിലിം, കോസ്റ്റ്യൂം ഡിസൈൻ, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം, മേക്കപ്പും ഹെയർസ്റ്റൈലിങ്ങും, സംഗീതം (ഒറിജിനൽ സ്കോർ), തിരക്കഥ(അവലംബിതം), തിരക്കഥ(ഒറിജിനൽ) എന്നീ വിഭാ​ഗങ്ങളിലെ നോമിനേഷനുകൾ ആണ് ആദ്യം പ്രഖ്യാപിക്കുക.


മികച്ച നടൻ, മികച്ച നടി, ആനിമേറ്റഡ് ഫീച്ചർ ഫിലിം, ഛായാഗ്രഹണം, സംവിധാനം, ഡോക്യുമെന്ററി ഫീച്ചർ ഫിലിം, ഡോക്യുമെന്ററി ഷോർട്ട് ഫിലിം, ഫിലിം എഡിറ്റിംഗ്, അന്താരാഷ്ട്ര ഫീച്ചർ ഫിലിം, സംഗീതം(ഒറിജിനൽ), മികച്ച ചിത്രം, പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദം, വിഷ്വൽ ഇഫക്റ്റ് എന്നീ വിഭാ​ഗങ്ങളിലെ നോമിനേഷനുകൾ രണ്ടാമത്തെ സെക്ഷനിലുമാകും പ്രഖ്യാപിക്കുന്നത്. 97-ാമത് അക്കാദമി അവാർഡ് ദാന ചടങ്ങ് 2025 മാർച്ച് 2-ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടക്കും. ഒബ്രിയൻ ഇവന്റ് പരിപാടിയുടെ ആതിഥേയത്വം വഹിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home