ആഗോള കത്തോലിക്ക സഭയ്ക്ക് പുതിയ ഇടയൻ; സൂചകമായി വെള്ള പുക ഉയർന്നു

വത്തിക്കാൻ സിറ്റി : പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തു. 267-ാമത് മാർപാപ്പയെ തെരഞ്ഞെടുത്തിന്റെ സൂചകമായി സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിണിയിൽ നിന്ന് വെളുത്ത പുക ഉയർന്നു. കോൺക്ലേവിലെ നാലാം റൗണ്ടിലാണ് മാർപാപ്പയെ തെരഞ്ഞെടുത്തത്. ബസലിക്കയുടെ മട്ടുപാവിൽ പുതിയ മാർപാപ്പ ഉടനെത്തും. മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് സിസ്റ്റൈൻ ചാപ്പലിൽ ബുധനാഴ്‌ചയാണ് ആരംഭിച്ചത്.
പുതിയ പാപ്പ തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യമായി ലോകത്തെ അഭിമുഖീകരിക്കുക മട്ടുപ്പാവിലെ ചുവന്ന തിരശീലയുടെ പശ്ചാത്തലത്തിലാവും.









0 comments