കനത്ത പ്രതിഷേധം നേരിട്ടതിന് ശേഷമുള്ള നെതന്യാഹു - ട്രംപ് കൂടിക്കാഴ്ച നാളെ

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ കൂക്കുവിളി നേരിട്ട ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കാണും.
ഗാസയിൽ ഇസ്രേയൽ നടത്തുന്ന കൂട്ടക്കൊലയെയും പഹൽഗാം ഭീകരാക്രമണത്തെയും ന്യൂയോർക്കിൽ ചേർന്ന ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക (ഇബ്സ) മന്ത്രിതല യോഗം അപലപിച്ചു. പലസ്തീൻകാരുടെ സ്വയംനിർണായവകാശം സംരക്ഷിക്കപ്പെടണമെന്നും ഗാസയിൽ നിന്ന് ഇസ്രയേൽ പിൻമാറണമെന്നും ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരെ ഹമാസ് വിട്ടയയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വിദേശകാര്യമന്ത്രിമാരായ എസ് ജയ്ശങ്കർ (ഇന്ത്യ), മൗറോ വിയേറ (ബ്രസീൽ), സിൻഡിസിവെ ചികുങ (ദക്ഷിണാഫ്രിക്ക) എന്നിവർ പങ്കെടുത്തു.









0 comments