നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി

കഠ്മണ്ഡു: നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി ചുമതലയേൽക്കും. സത്യപ്രതിജ്ഞ വെള്ളി രാത്രി ഒമ്പതിന് നടക്കും. നിലവിലുണ്ടായിരുന്ന പാർലമെന്റ് പ്രസിഡന്റ് പിരിച്ചുവിട്ടു.
സുശീലയെ പ്രധാനമന്ത്രിയാക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭത്തെ തുടർന്ന് കെ പി ശർമ്മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് നേപ്പാളിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ഏക വനിതയായ സുശീല കാർക്കി അധികാരമേൽക്കുന്നത്.
പ്രസിഡന്റ് രാം ചന്ദ്ര പൗദല്‍, സൈനിക മേധാവി അശാക് രാജ് സെഗ്‌ദെല്‍, സമര പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്.
അധികാരമേറ്റാല്‍ രാജ്യത്ത് സമാധാനം പുനഃസ്ഥാപിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നും പുതിയ സര്‍ക്കാരിന് അധികാരം കൈമാറുമെന്നും സുശീല കാര്‍ക്കി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നേപ്പാളി കോൺഗ്രസിലെ പ്രമുഖ യുവനേതാവായിരുന്ന ദുർഗാ പ്രസാദ് സുബേദിയെയാണ് സുശീല കാർക്കി വിവാഹം കഴിച്ചത്.









0 comments