ഫെയ്സ്ബുക്കും ഇൻസ്റ്റയും യൂട്യൂബും നിരോധിച്ച് നേപ്പാൾ

social media
വെബ് ഡെസ്ക്

Published on Sep 05, 2025, 12:48 PM | 1 min read

കാഠ്മണ്ഡു: ഫെയ്‌സ്ബുക്ക്, എക്‌സ്, ഇന്സ്റ്റ ഗ്രാം, യൂട്യൂബ് തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി നേപ്പാൾ. രാജ്യത്ത് ഇവയ്ക്കുള്ള രജിസ്‌ട്രേഷൻ നടപടി പൂര്ത്തിയാക്കുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടി. 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ർ നിരോധനം ബാധകമാണ്.


സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകൾ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓഗസ്റ്റ് 28- മുതൽ സർക്കാർ ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ച് നൽകിയിരുന്നു. ബുധനാഴ്ച രാത്രി ഇതിനുള്ള അവസരം അവസാനിച്ചതോടെയാണ് നടപടി. വ്യാഴാഴ്ച നേപ്പാൾ വിവര സാങ്കേതിക മന്ത്രാലയം യോഗം നിരോധനം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.


ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, വാട്ട്‌സ്ആപ്പ്, എക്സ്, ലിങ്ക്ഡ്ഇന്‍, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, ഡിസ്‌കോര്‍ഡ്, പിന്‍റെറസ്റ്റ്, സിഗ്നല്‍, ത്രെഡ്‌സ്, വീചാറ്റ്, ക്വോറ, ടംബ്ലര്‍, ക്ലബ്‌ഹൗസ്, മാസ്റ്റോഡണ്‍, റംബിള്‍, വികെ, ലൈന, ഐഎംഒ, സാലോ, സോള്‍, ഹംറോ പാട്രോ എന്നിവ നിരോധിച്ചവയിൽ ഉള്‍പ്പെടുന്നു. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ കമ്പനികളെ നിയന്ത്രിക്കാനുള്ള സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് സർക്കാർ തീരുമാനമെടുത്തതെന്ന് വ്യാഴാഴ്ച കമ്മ്യൂണിക്കേഷൻസ് മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് പ്രഖ്യാപിച്ചു.


ഡാറ്റ റിപ്പോർട്ടിന്റെ 2024 ജനുവരിയിലെ കണക്കുകൾ കാണിക്കുന്നത് നേപ്പാളിൽ 13.5 ദശലക്ഷം സജീവ ഫേസ്ബുക്ക് ഉപയോക്താക്കൾ, 10.85 ദശലക്ഷം മെസഞ്ചർ ഉപയോക്താക്കൾ, 3.6 ദശലക്ഷം ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ, 1.5 ദശലക്ഷം ലിങ്ക്ഡ്ഇൻ ഉപയോക്താക്കൾ, 466,100 X ഉപയോക്താക്കൾ എന്നിങ്ങനെയാണ്.


2024 ജൂലൈയിൽ, വഞ്ചനയിലും കള്ളപ്പണം വെളുപ്പിക്കലിലും ഉപയോഗിച്ചതായി ആരോപിച്ച് ടെലിഗ്രാമിനെ നിരോധിച്ചിരുന്നു. എന്നാൽ അതിനുശേഷം മന്ത്രാലയം രജിസ്ട്രേഷൻ പുതുക്കി നൽകി.




deshabhimani section

Related News

View More
0 comments
Sort by

Home