നെതന്യാഹുവിനെ സുഹൃത്തെന്ന് വിളിച്ച് മോദി; ഒപ്പം ഇസ്രയലിന് ആശംസയും

ന്യൂഡല്‍ഹി: ഇസ്രയേലിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ജൂത പുതു വര്‍ഷ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെതന്യാഹുവിനെ പ്രിയ സുഹൃത്തെന്ന് വിശേഷിപ്പിച്ചാണ് എക്‌സിലെ ആശംസ.
'എന്റെ സുഹൃത്ത് പ്രധാനമന്ത്രി നെതന്യാഹുവിനും ഇസ്രയേല്‍ ജനതയ്ക്കും ലോകത്തിലെ മുഴുവന്‍ ജൂത സമൂഹത്തിനും ഞാന്‍ ആശംസ അറിയിക്കുന്നു. ഈ വര്‍ഷം സമാധാനവും പ്രതീക്ഷയും ആരോഗ്യവുമുള്ളതാകട്ടെ'– മോദി കുറിച്ചു. ഇംഗ്ലീഷിലും ഹീബ്രു ഭാഷയിലുമായിരുന്നു ആശംസ.
അതേസമയം യു കെ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതിന് പിന്നാലെ ഇസ്രയേല്‍ തങ്ങളുടെ ശത്രുക്കളെ കീഴടക്കുന്ന പോരാട്ടത്തിലാണെന്നും ഗാസയെ പിടിച്ചെടുക്കാനുളള പോരാട്ടം തുടരുമെന്നും നെതന്യാഹു പറഞ്ഞു. കൂട്ടക്കുരുതി നടത്തുന്ന ഇസ്രേയലിന് ആശംസ നേർന്നതിലും നെതന്യാഹുവിനെ പ്രിയ സുഹൃത്തെന്ന് വിശേഷിപ്പിച്ചതിലും സമൂഹമാധ്യമങ്ങളിൽ പ്രതിഷേധമുണ്ട്.
വംശഹത്യ നടത്തുന്ന ഇസ്രയേലുമായി ഇൗ മാസം ആദ്യം ബിജെപി സർക്കാർ സമഗ്രമായ ഉഭയകക്ഷി നിക്ഷേപക്കരാറിൽ ഒപ്പുവച്ചതിലും വ്യാപക വിമർശനമുയർന്നിരുന്നു. ലോകരാജ്യങ്ങളാകെ തള്ളിപ്പറഞ്ഞ ഘട്ടത്തിലായിരുന്നു ഇസ്രയേലുമായി നിക്ഷേപ സഹകരണത്തിനുളള കേന്ദ്രസർക്കാർ തീരുമാനം.
Related News
ഇസ്രയേലുമായുള്ള സ്വതന്ത്രവ്യാപാരക്കരാറിനും ഇത് അടിത്തറയിടും. ധനമന്ത്രി നിർമല സീതാരാമനും ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ചുമാണ് കരാറിൽ ഒപ്പുവച്ചത്. മൂന്നുദിവസത്തെ സന്ദർശനത്തിനായി സ്‌മോട്രിച്ച് ഇന്ത്യയിലെത്തുന്നതിന് മുമ്പുതന്നെ ഉഭയകക്ഷി കരാറിനുള്ള കരടിൽ ധാരണയായിരുന്നു. സന്ദർശനത്തിന്റെ ആദ്യദിനംതന്നെ കാര്യമായ തുടർചർച്ചകളില്ലാതെ അന്തിമകരാറിൽ എത്തുകയും ചെയ്‌തിരുന്നു.









0 comments