മ്യാൻമറിൽ മരണം 2700 കടന്നു

ബാങ്കോക്ക് : മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2700 കടന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഭൂചലനം നടന്ന് 92 മണിക്കൂറിനുശേഷം കെട്ടിടത്തിനടിയിൽനിന്ന് 63കാരിയെ സ്‌ത്രീയെ രക്ഷിക്കാനായെന്ന് മ്യാൻമർ സൈനിക മേധാവി അറിയിച്ചു. ഔദ്യോഗിക കണക്കുപ്രകാരം 2719 പേർ മരിച്ചു. 4521 പേർക്ക് പരിക്കേറ്റു. 441 പേരെ കാണാതായി. ഭൂകമ്പം കാര്യമായി ബാധിച്ച മാൻഡലെയിൽനിന്ന് 259 മൃതദേഹം കണ്ടെടുത്തു. ഭൂകമ്പത്തിൽ മരിച്ചവർക്ക് ആദരാഞ്‌ജലിയർപ്പിച്ച് ജനങ്ങൾ ചൊവ്വാഴ്‌ച ഒരു മിനിറ്റ് മൗനം ആചരിച്ചു.









0 comments