ആരാധകരെ ഞെട്ടിച്ച് എം എഫ് ഹുസൈന്റെ 'ഗ്രാം യാത്ര'; ലേലത്തിൽ നേടിയത് 118 കോടി

ന്യൂയോര്‍ക്ക്: ചിത്രകാരന്‍ എം എഫ് ഹുസൈന്റെ 'ഗ്രാം യാത്ര'യെന്ന പെയിന്റിങ്ങ് വിറ്റുപോയത് 118 കോടി രൂപയ്ക്ക്. ന്യൂയോര്‍ക്കില്‍ വച്ച് നടത്തിയ ലേലത്തിലാണ് സംഘാടകരെപോലും ഞെട്ടിച്ച് ചിത്രം ഇത്രയും പണം നേടിയത്. ഒരു ഇന്ത്യന്‍ പെയിന്റിങിന് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിത്.
പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സംഘടനയാണ് പെയിന്റിങ് സ്വന്തമാക്കിയത്. എന്നാൽ ഇന്ത്യയില്‍ നിന്നുള്ള കിരണ്‍ നദാറാണ് പെയിന്റിങ്ങ് ലേലത്തിൽ സ്വന്തമാക്കിയതെന്ന അഭ്യൂഹങ്ങളുമുണ്ട്. 70 വര്‍ഷത്തിലേറെയായി ഓസ്ലോയിലെ യൂണിവേഴ്സിറ്റിയിലാണ് 'ഗ്രാം യാത്ര' സൂക്ഷിച്ചിരുന്നത്.
1954 പൂർത്തീകരിച്ച ഈ പെയിന്റിങ്ങിൽ ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തെ കുറിക്കുന്ന 13 ചിത്രങ്ങളാണ് ഉള്ളത്. 35 ലക്ഷം രൂപയാണ് പെയിന്റിങ്ങിന്റെ അടിസ്ഥാനവില.









0 comments